Tuesday, May 7, 2024
keralaNewsObituary

കേസില്‍ മൂന്ന് സ്‌കൂള്‍ കുട്ടികളടക്കം എട്ടു പേര്‍ റിമാന്‍ഡില്‍

തിരുവനന്തപുരം: കമലേശ്വരത്ത് വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ച കേസില്‍ പ്രതികളായ മൂന്ന് സ്‌കൂള്‍ കുട്ടികളടക്കം എട്ടു പേര്‍ റിമാന്‍ഡില്‍. പൂന്തുറ സ്വദേശി അഫ്‌സലാണ് മരിച്ചത്. സ്‌കൂള്‍ കുട്ടികള്‍ തമ്മിലുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണം. ഈ മാസം ഒന്‍പതാം തിയതി വൈകുന്നേരമാണ് പൂന്തുറ മാണിക്യവിളാകം സ്വദേശി അഫ്‌സലിനെ കമലേശ്വരം ഹയര്‍സെക്കന്ററി സ്‌കൂളിന് സമീപം വച്ച് ഒരു സംഘം ആക്രമിച്ചത്. അഫ്‌സസിനെ തടഞ്ഞ് നിര്‍ത്തി അക്രമി സംഘം കാലില്‍ വെട്ടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കരിമഠം സ്വദേശി അശ്വനാണ് മുഖ്യപ്രതിയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. അശ്വന്റെ സഹോദരന്‍ സഞ്ചരിച്ച ബൈക്ക് സ്‌കൂളിന് മുന്നില്‍വച്ച് തട്ടിയതുമായി ബന്ധപ്പെട്ട് അഫ്‌സലിന്റെ സുഹൃത്തുക്കളുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതേ തുടര്‍ന്നുണ്ടായ ശത്രുതയാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.