Friday, April 26, 2024
indiakeralaNews

ചെന്നൈയില്‍ ജോലി കഴിഞ്ഞു ഹോസ്റ്റലിലേക്കു മടങ്ങിയ മലയാളി യുവതിയെ ആക്രമിച്ചു.

ചെന്നൈ : ചെന്നൈയില്‍ ജോലി കഴിഞ്ഞു ഹോസ്റ്റലിലേക്കു മടങ്ങിയ മലയാളി യുവതിയെ ആക്രമിച്ചു.തിരുവനന്തപുരം സ്വദേശിനിയെ പിന്നാലെയെത്തി ആക്രമിച്ചു ഗുരുതരമായി പരുക്കേല്‍പ്പിച്ച യുവാവ് അറസ്റ്റിലായി. അമ്പൂരി സ്വദേശിനിയായ 20 വയസ്സുകാരിക്കു നേരെയാണു കഴിഞ്ഞ രാത്രി ആക്രമണമുണ്ടായത്. മുഖത്ത് ആഴത്തില്‍ മുറിവേറ്റ പെണ്‍കുട്ടി ആശുപത്രിയിലാണ്. സുഹൃത്തുക്കളായിരുന്നെന്നും വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് ആക്രമിച്ചതെന്നും അറസ്റ്റിലായ നവീന്‍(25) എന്ന യുവാവ് പൊലീസിനു മൊഴി നല്‍കി. യുവതിയുടെ മുഖത്ത് 25 തുന്നലുകള്‍ ഇടേണ്ടിവന്നു.