Sunday, May 19, 2024
indiaNewsObituary

ലഷ്‌കര്‍ കമാന്‍ഡര്‍ ബാസിത് അഹമ്മദിനെ സൈന്യം വളഞ്ഞു

ശ്രീനഗര്‍ : ഇന്ത്യന്‍ നാവികസേനയുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ വീരമൃത്യു വരിച്ചതിന് പിന്നാലെ ജമ്മു കശ്മീരില്‍ ഭീകരര്‍ക്കെതിരെ ശക്തമായ നീക്കങ്ങളുമായി സുരക്ഷാസേന . ദാറിലെ കുല്‍ഗാമിലെ ലഷ്‌കര്‍ ഇ ത്വയ്ബയ നേതാവ് ബാസിത് അഹമ്മദിനെ സൈന്യം വളഞ്ഞതായാണ് റിപ്പോര്‍ട്ട് .

ദക്ഷിണ കശ്മീരിലെ കുല്‍ഗാമിലെ റെഡ്വാനി പൈന്‍ മേഖലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ബാസിതിനെ സൈന്യം വളഞ്ഞത് . ലഷ്‌കറിന്റെ അസോസിയേറ്റ് സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ (ടിആര്‍എഫ്) കമാന്‍ഡര്‍ ബാസിത് അഹമ്മദ് ദാറിന്റെ തലയ്ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട് .

ദക്ഷിണ കശ്മീരിലെ കുല്‍ഗാമിലെ റെഡ്വാനി പൈനിലെ ബാസിത് അഹമ്മദ് ദാറിനെതിരെ 32/2021/ചകഅ/ഉഘക രജിസ്റ്റര്‍ ചെയ്ത കേസിലാണ് റിവാര്‍ഡ് തുക പ്രഖ്യാപിച്ചത്. താഴ് വരയില്‍ നടന്ന നിരവധി കൊലപാതകങ്ങളുടെ സൂത്രധാരനാണ് ബാസിത് . കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 2022 മുതല്‍ വീട്ടില്‍ നിന്ന് കാണാതായ റെഡ്വാനിയിലെ കുല്‍ഗാം നിവാസിയായ ബാസിത്, ലഷ്‌കര്‍-ഇ-ത്വയ്ബയുടെ മുന്‍ സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടില്‍ (ടിആര്‍എഫ്) ചേര്‍ന്നിരുന്നു.

മെയ് 4 ന് പൂഞ്ച് ജില്ലയില്‍ ഇന്ത്യന്‍ നാവികസേനയുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു . ഈ ആക്രമണത്തില്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ വിക്കി പഹാഡെ വീരമൃത്യു വരിക്കുകയും 4 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരം വ്യോമസേനാ വാഹനവ്യൂഹം ജില്ലയിലെ സുരന്‍കോട്ട് ഏരിയയിലെ സനായി ടോപ്പിലേക്ക് നീങ്ങുമ്പോഴാണ് ആക്രമണമുണ്ടായത് . ഈ ആക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരരെ കണ്ടെത്താനും അവരെ ഇല്ലാതാക്കാനുമുള്ള നീക്കത്തിലാണ് സൈന്യം.