Wednesday, May 15, 2024
keralaNewsUncategorized

കുഴഞ്ഞു വീണ മോഡലിനെ കാറില്‍ കയറ്റി കൂട്ടബലാത്സംഗത്തിനിരയാക്കി

കൊച്ചി: ബാറില്‍ കുഴഞ്ഞു വീണ കൊച്ചിയിലെ പ്രമുഖ മോഡലിനെ താമസസ്ഥലത്തേക്ക് കൊണ്ടു പോകുന്നതിനായി കാറിനുള്ളില്‍ കയറ്റിയ സംഘം വാഹനത്തിനുള്ളില്‍ വച്ച് യുവതി കൂട്ടബലാത്സംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളും ഒരു സ്ത്രീയും പിടിയിലായി.കൊച്ചിയിലെ ഒരു ബാറില്‍ ഇന്നലെ രാത്രി എട്ടരയോടെ കേസിനാസ്പദമായ സംഭവം.കൊച്ചിയിലെ ഒരു ബാറില്‍ സുഹൃത്തായ സ്ത്രീയോടൊപ്പം മോഡലായ യുവതി എത്തുകയും പത്ത് മണിയോടെ യുവതി ബാറില്‍ വച്ച് കുഴഞ്ഞു വീണു. ഇതോടെ യുവതിയെ താമസസ്ഥലത്തേക്ക് കൊണ്ടു പോകാമെന്ന് പറഞ്ഞ് യുവാക്കള്‍ യുവതിയെ കാറില്‍ കയറ്റുകയായിരുന്നു. ഈ സമയം സുഹൃത്തായ സ്ത്രീ കാറില്‍ കയറിയിരുന്നില്ല. തുടര്‍ന്ന് കാറില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച സംഘം വാഹനത്തിനുള്ളില്‍ വച്ച് യുവതിയെ മാറി മാറി ബലാത്സംഗം ചെയ്യുകയും ഒടുവില്‍ അവരുടെ താമസസ്ഥലത്ത് ഇറക്കി വിടുകയും ചെയ്യുകയായിരുന്നു. കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി ഇന്ന് അവരുടെ സുഹൃത്തിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവതിയും യുവാക്കളും പോയ ബാറിലെത്തിയ പോലീസ് യുവാക്കള്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചു. എന്നാലിത് വ്യാജമാണെന്ന് കണ്ടെത്തി തുടര്‍ന്ന് മോഡലിന്റെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ യുവതിയെ പീഡിപ്പിച്ചത് കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്ന് യുവാക്കളാണെന്ന് കണ്ടെത്തുകയായിരുന്നു. കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് അവശനിലയിലായ യുവതി ഇന്ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പോലീസ് ഇടപെട്ട് ഇവരെ കളമശ്ശേരി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്നലെ യുവതി ബോധരഹിതയായ ശേഷം കാറില്‍ കയറ്റിയപ്പോള്‍ സുഹൃത്തായ സ്ത്രീ മന:പൂര്‍വ്വം ഒഴിഞ്ഞു മാറിയതാണ് എന്നാണ് പോലീസ് നല്‍കുന്ന വിവരം.