Friday, March 29, 2024
keralaNews

തെരുവ് നായയുടെ കടിയേറ്റ് ആറ് പേര്‍ക്ക് പരിക്ക്.

കൊല്ലം : കൊല്ലം ചിതറയില്‍ തെരുവ് നായയുടെ കടിയേറ്റ് ആറ് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ കടയ്ക്കല്‍ താലുക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. വൈകീട്ടും രാത്രിയുമായാണ് തെരുവ് നായയുടെ കടിയേറ്റത്. സിന്ധു, ഫിദ ഫാത്തിമ, ശിഹാബുദ്ദീന്‍ എന്നിവരെ വൈകീട്ടും രാഘവന്‍, ബിനു, ഫ്രാന്‍സിസി എന്നിവരെ രാത്രിയോടെയുമാണ് നായ കടിച്ചത്.

ഈ സ്ഥലങ്ങളില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായയാണ് ഇവരെ കടിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവരുടെ പരിക്കുകളൊന്നും സാരമല്ല. ഇവരെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചുവെന്നാണ് ലഭിക്കുന്ന വിവരം. കടയ്ക്കല്‍, ചിതറ ഭാഗങ്ങളില്‍ തെരുവ് നായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പലതവണ അധികാരികളെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന പരാതിയും നാട്ടുകാര്‍ ഉന്നയിക്കുന്നു.