Friday, May 3, 2024
Uncategorized

ആത്മഹത്യാ ശ്രമം; ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

പത്തനംതിട്ട: തിരുവല്ല പുഷ്പഗിരി മെഡിസിറ്റിയിലെ ഹോസ്റ്റല്‍ മുറിക്കുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. രണ്ടാം വര്‍ഷ ബിഫാം വിദ്യാര്‍ത്ഥിനിയായിരുന്ന ഷബാനയാണ് മരിച്ചത്. കൊല്ലം അയനിവേലിക്കുളങ്ങര മടൂര്‍ കിഴക്കേതില്‍ നൗഷാദിന്റെ മകളാണ്.കഴിഞ്ഞ ബുധനാഴ്ച രാത്രി 11.30ഓടെയായിരുന്നു ഷബാനയെ ഹോസ്റ്റല്‍ മുറിയ്ക്കുള്ളിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തു.