Monday, April 29, 2024
NewsSportsworld

ഖത്തര്‍ ലോകകപ്പിലെ രണ്ടാമത്തെ സെമിയില്‍ ഫ്രാന്‍സ്

ദോഹ: ഖത്തര്‍ ലോകകപ്പിലെ രണ്ടാമത്തെ സെമിയില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മൊറോക്കോയെ പരാജയപ്പെടുത്തി ഫ്രാന്‍സ് സെമിയില്‍.  തുടര്‍ച്ചയായ രണ്ടാം വട്ടവും അവസാന അങ്കത്തിന് യോഗ്യത നേടിയത്. ഫ്രഞ്ച് പടയ്ക്കായി തിയോ ഹെര്‍ണാണ്ടസും കോലോ മഔനിയും ഗോളുകള്‍ നേടി. ഒരു ആഫ്രിക്കന്‍ ടീമിന്റെ ലോകകപ്പുകളിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ലോക ചാമ്പ്യന്മാരെയും വിറപ്പിച്ചാണ് മൊറോക്കോയുടെ മടക്കം. 79-ാം മിനിറ്റില്‍ പകരക്കാരനായി എത്തിയ കോലോ മഔനി തന്റെ ആദ്യ ടച്ച് തന്നെ ഗോളാക്കി മാറ്റി ഫ്രാന്‍സിന്റെ ജയമുറപ്പിച്ച ഗോള്‍ഡന്‍ ബോയ് ആയി. ബോക്‌സിനുള്ളില്‍ വച്ച് തുറാം നല്‍കിയ പന്ത് തന്നെ പൊതിഞ്ഞ മൊറോക്കന്‍ താരങ്ങള്‍ക്കിടയിലൂടെ വെട്ടിയൊഴിഞ്ഞ് എംബാപ്പെ ലക്ഷ്യം വച്ചെങ്കിലും പ്രതിരോധ താരത്തിന്റെ കാലില്‍ തട്ടി. പക്ഷേ, തക്കം പാര്‍ത്ത് നിന്ന് മഔനിക്ക് ഒന്ന് ടാപ്പ് ഇന്‍ ചെയ്യേണ്ട കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തോല്‍വി ഉറപ്പിച്ചിട്ടും തളരാത്ത മൊറോക്കന്‍ പോരാളികള്‍ ഫ്രാന്‍സ് ബോക്‌സിലേക്ക് വീണ്ടും കുതിപ്പ് തുടര്‍ന്നു.