Wednesday, May 8, 2024
Uncategorized

സമൂഹത്തില്‍ ഏകോദര സാഹോദരങ്ങളെപ്പോലെ ജീവിക്കുന്നതിന് ഉദാഹരണമാണ് എരുമേലി

എരുമേലിയില്‍ ചന്ദനക്കുടം ആഘോഷത്തിന് തുടക്കം

എരുമേലി: മതമൈത്രിയുടെ ഈറ്റില്ലമായ എരുമേലിയില്‍ മഹല്ല മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ ചന്ദനക്കുടം ആഘോഷത്തിന് തുടക്കമായി. സമൂഹത്തില്‍ ഏകോദരസഹോദരങ്ങളെപ്പോലെ ജീവിക്കുന്നതിന് എരുമേലി ഏറ്റവും നല്ല ഉദാഹരണമാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. എരുമേലി പള്ളി അങ്കണത്തില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാത്ത് പ്രസിഡന്റ് പി എ ഇര്‍ഷാദ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സുവനീറിന്റെ പ്രകാശനം വഖപ്പ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍ നിര്‍വ്വഹിച്ചു. എം പി ആന്റോ ആന്റണി, ദേവസ്വം ബോര്‍ഡ് അസി. കമ്മീഷണര്‍ ജി.ഗോപകുമാര്‍ , ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരന്‍,കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് , എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി എം . അനില്‍ കുമാര്‍ , മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, എരുമേലി അസംപ്ഷന്‍ പള്ളി വികാരി റവ.ഫാദര്‍ വര്‍ഗീസ് പുതുപറമ്പില്‍ , മറ്റ് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജമാത്ത് സെക്രട്ടറി സി എ എ കരീം, ചന്ദനക്കുടം മഹോത്സവ കമ്മറ്റി കണ്‍വീനര്‍ അന്‍സാരി പാടിക്കല്‍ അടക്കം നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു . ഗജവീരന്മാരുടെ അകമ്പടിയില്‍ മാപ്പിള പാട്ട് ഗാനമേളയും പരിപാടിക്ക് മികവേകി. നൂറു കണക്കിന് ആളുകളാണ് ചന്ദനക്കുടം കാണാന്‍ എത്തിയത് . ചന്ദനക്കുടത്തെ വ്യാപാരികള്‍ , പഞ്ചായത്ത്, ദേവസ്വം ബോര്‍ഡ് , വിവിധ സാമുദായിക സംഘടനകള്‍ വിവിധ സ്ഥലങ്ങളിലെ
സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വെളുപ്പിന് പള്ളി അങ്കണത്തില്‍ തിരിച്ചെത്തി ചന്ദനക്കുടം സമാപിക്കും. ചന്ദനക്കുടത്തിന് മുന്നോടിയായി
മഹല്ല മുസ്ലിം ജമാത്ത് ഭാരവാഹികളും – മത സാമുദായികേ നേതാക്കളുമായുള്ള സൗഹൃദ സമ്മേളനം നടത്തി. ജമാത്ത് പ്രസിഡന്റ് പി എ ഇര്‍ഷാദ് അധ്യക്ഷത വഹിച്ച സമ്മേളനം വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.എം കെ സക്കീര്‍ ഉദ്ഘാടനം ചെയ്തു. ആത്മ ബോധിനി ആശ്രമം മഠാധിപതി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് അസി. കമ്മീഷണര്‍ ജി. ഗോപകുമാര്‍ , അമ്പലപ്പുഴ സംഘം സമൂഹ പെരിയോന്‍ എന്‍. ഗോപാലകൃഷ്ണ പിള്ള , മുന്‍ പി എസ് സി ചെയര്‍മാന്‍ പി കെ വിജയകുമാര്‍ , എരുമേലി കോപ്പററ്റീവ് ബാങ്ക് പ്രസിഡന്റ് സഖറിയ ഡൊമനിക്,വിവിധ സാമുദായിക സംഘടന പ്രതിനിധികള്‍, വ്യാപാരി വ്യവസായി സംഘടന പ്രതിനിധികള്‍, മറ്റ് ജമാത്ത് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു .