Friday, May 3, 2024
indiaNews

തമിഴ്‌നാട്ടില്‍ പരക്കെ മഴ ; ചിദംബരം നടരാജ ക്ഷേത്രത്തില്‍ വെള്ളം കയറി.

ബുറേവി ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി മാന്നാര്‍ കടലിടുക്കില്‍ നിലയുറപ്പിച്ചതോടെ തമിഴ്‌നാട്ടില്‍ പരക്കെ മഴ. രാമനാഥപുരം, തൂത്തുക്കുടി, കടലൂര്‍ തുടങ്ങിയ തെക്കന്‍ ജില്ലകളില്‍ കനത്ത മഴയാണ് പെയ്യുന്നത്. പ്രസിദ്ധമായ ചിദംബരം നടരാജ ക്ഷേത്രത്തില്‍ വെള്ളം കയറി.മൂന്നിടയിലധികം വെള്ളം ആണ് ക്ഷേത്രത്തിന് ചുറ്റും.കടലൂര്‍ ജില്ലയില്‍ റോഡുകള്‍ വെള്ളത്തിലായതോടെ ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു.ചെന്നൈയില്‍ ചെമ്പര പാക്കത്തിനു പുറമെ റെഡ് ഹില്‍സ് തടാകവും തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി തുടങ്ങി. സംഭരശേഷിയുടെ പരമാവധി എത്തിയതിനെ തുടര്‍ന്നാണ് നഗരത്തിലെ കുടിവെള്ള സോത്രസുകളായ തടാകങ്ങള്‍ തുറന്നത്.