Thursday, May 16, 2024
keralaNews

ഈ തിരഞ്ഞെടുപ്പിനെ ജയിക്കാനായി നേരിടണം; തുഷാര്‍ വെള്ളാപ്പള്ളി.

എരുമേലി : വരുന്ന ആറുമാസത്തിനുള്ളില്‍ നടക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനലാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പെന്നും അതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പിന് ജയിക്കാനായി നേരിടണമെന്നും എന്‍.ഡി.എ സംസ്ഥാന കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.എരുമേലി എസ് എന്‍ ഡി പി യൂണിയന്‍ ഹാളില്‍ നടന്ന എന്‍ഡിഎ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പാവങ്ങള്‍ക്കുള്ള സഹായങ്ങള്‍ സാധാരണ ജനങ്ങളില്‍ എത്തിച്ചു പ്രധാനമന്ത്രി കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാര്‍ക്കൊപ്പമാണെന്ന് തെളിയിച്ചു.ഒരു പ്രധാനമന്ത്രി എങ്ങനെ ആകണമെന്നും അദ്ദേഹം മാതൃകാപരമായി പ്രവര്‍ത്തിച്ച് നമുക്ക് കാണിച്ചു തന്നു. അതുകൊണ്ടുതന്നെ നെഞ്ചുവിരിച്ച് അഭിമാനത്തോടെ തെരഞ്ഞെടുപ്പില്‍ ജനങ്ങളോട് വോട്ട് ചോദിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.ഇരുമുന്നണികളും പാവപ്പെട്ട പിന്നോക്ക ജനവിഭാഗങ്ങളെ നാളിതുവരെ വഞ്ചിക്കുകയായിരുന്നു.പരസ്പരം നോക്കുകുത്തികളായി മാറുന്ന കാഴ്ചയാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.എന്‍ഡിഎ പൂഞ്ഞാര്‍ നിയോജക മണ്ഡലം കണ്‍വീനര്‍ കെ ബി മധു അധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജെപി -ബിഡിഎസ് നേതാക്കളായ എം ആര്‍ ഉല്ലാസ്, ജെ പ്രമീളാദേവി,നീലകണ്ഠന്‍ മാസ്റ്റര്‍,എം പി സെന്‍, വി.സി അജികുമാര്‍,വി ആര്‍ രത്‌നകുമാര്‍,നോബിള്‍ മാത്യു,അനിയന്‍ എരുമേലി,ഹരികൃഷ്ണന്‍ പേഴുംകാട്ടില്‍,സന്തോഷ് പാലമൂട്ടില്‍,കെ.പി ഷാജി,നിരവധി നേതാക്കളും മുഴുവന്‍ സ്ഥാനാര്‍ഥികളും പരിപാടിയില്‍ പങ്കെടുത്തു.