Friday, May 3, 2024
indiakeralaNewsSports

ഇന്ത്യയുടെ പുതിയ ചീഫ് അത്ലറ്റിക്‌സ് പരിശീലകനായി രാധാകൃഷ്ണന്‍ നായരെ നിയമിച്ചു

അത്ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എ.എഫ്.ഐ) രാധാകൃഷ്ണന്‍ നായരെ ഇന്ത്യന്‍ അത്ലറ്റിക്‌സിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. 62 കാരനായ നായര്‍ ജൂലൈയില്‍ സ്ഥാനമൊഴിഞ്ഞ ബഹദൂര്‍ സിങ്ങിന്റെ ഡെപ്യൂട്ടി ആയിരുന്നു. അന്നുമുതല്‍ ആക്ടിംഗ് ചീഫ് കോച്ചാണ്.നായര്‍ ഒരു സര്‍ട്ടിഫൈഡ് ടെക്‌നിക്കല്‍ ആണ് കൂടാതെ ലോക അത്ലറ്റിക്‌സ് ലെവല്‍ -5 പരിശീലകനാണ്. അദ്ദേഹത്തിന്റെ നിയമനത്തെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ അംഗീകരിച്ചിട്ടുണ്ടെന്നും എ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.
ഇത് വളരെ വെല്ലുവിളി നിറഞ്ഞ ജോലിയാണ്, കൂടാതെ ധാരാളം ഉത്തരവാദിത്തങ്ങളുമുണ്ടെന്ന് അദേഹഹം പറഞ്ഞു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയില്‍ നിന്ന് അന്താരാഷ്ട്ര കോച്ചിംഗ് സമ്ബുഷ്ടീകരണ പ്രോഗ്രാം സര്‍ട്ടിഫിക്കറ്റ് ലഭിച്ച ആദ്യ ഇന്ത്യക്കാരനാണ് നായര്‍ എന്ന് എ.എഫ്.ഐ പ്രസിഡന്റ് അഡില്ലെ സുമരിവല്ല പറഞ്ഞു.