Monday, April 29, 2024
keralaNewspolitics

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ഇന്ന് കേരളത്തില്‍

തിരുവനന്തപുരം:  ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജഗത് പ്രകാശ് നദ്ദ ഇന്ന് സംസ്ഥാനത്തത്തും. തിരുവനന്തപുരം വിമാനത്താവളത്തില്‍ രാവിലെ 9.30 ദേശീയ അദ്ധ്യക്ഷനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിക്കും. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി തുടര്‍ന്ന് കണ്ണമ്മൂലയിലെ ചട്ടമ്പിസ്വാമികളുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തും. ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ അദ്ദേഹം ദര്‍ശനം നടത്തും. തുടര്‍ന്ന് 10.30 ന് കവടിയാര്‍ ഉദയ് പാലസില്‍ നടക്കുന്ന തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം വിശാലജനസഭ അദ്ദേഹം ഉദ്ഘാടനം ചെയ്യും.