Monday, April 29, 2024
Local NewsNews

എരുമേലിയില്‍ ലിറ്റില്‍ കൈറ്റ്‌സ് ക്യാമ്പോണം

എരുമേലി: എരുമേലി സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് ഐ ടി ക്ലബ്ബിന്റെ സ്‌കൂള്‍ തല ക്യാമ്പ്‌നടത്തി. ആനിമേഷന്‍, പ്രോഗ്രാമിങ്ങ് തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നടന്നു. ഐ.ടി. ക്ലബ്ബിന്റെ ഓണാഘോഷ പരിപാടികള്‍ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി മേഴ്‌സി ജോണ്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റിസോഴ്‌സ് പേഴ്‌സണ്‍സ് ശ്രീമതി സനു സ്‌കറിയ (സെന്റ് മേരീസ് എച്ച് എസ് കാഞ്ഞിരപ്പള്ളി ) ശ്രീ. ജോബി ജോസഫ്, ശ്രീമതി റോബി കെ തോമസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.