Monday, April 29, 2024
keralaNews

ഹെലികോപ്റ്റര്‍ തകര്‍ന്ന് അപകടം ;മരണം 11

ഊട്ടി കുന്നൂരിനു സമീപം ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം 11 ആയി . സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിനുള്‍പ്പെടെ ഗുരുതര പരുക്ക്.അപകടസമയത്ത് കനത്ത മൂടല്‍മഞ്ഞുണ്ടായിരുന്നുവെന്ന് സമീപവാസി എസ്.ഗോപാലകൃഷ്ണന്‍ പറഞ്ഞു. കട്ടേരി ഫാമിനു സമീപമാണ് അപകടമെന്നും എസ്. ഗോപാലകൃഷ്ണന്‍ പറഞ്ഞു.ഹെലികോപ്റ്റര്‍ വെല്ലിങ്ടണില്‍ ഇറങ്ങാതെ തിരിച്ചു പോകുമ്പോഴാണ് അപകടമെന്ന് കരുതുന്നുവെന്നും ഇയാള്‍ പറഞ്ഞു.
ഊട്ടി കുന്നൂരിനു സമീപം ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകട സ്ഥലത്തേക്കു കോയമ്പത്തൂരില്‍നിന്ന് 6 മുതിര്‍ന്ന ഡോക്ടര്‍മാര്‍ കൂനൂരിലെത്തി. അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഇന്ത്യന്‍ വ്യോമസേന ഉത്തരവിട്ടു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ കൂന്നൂരിലെത്തും