Thursday, May 2, 2024
keralaNews

സ്വപ്ന സുരേഷിന് ജാമ്യം.

 

വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്തിയ കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊച്ചിയിലെ പ്രത്യേക പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് സ്വപ്നക്ക് ജാമ്യം നല്‍കിയത്. സ്വപ്നക്ക് ജാമ്യം നല്‍കുന്നു എന്ന ഒറ്റവരി മാത്രമാണ് വിധിയിലുള്ളത്.എന്നാല്‍, എന്‍.ഐ.എ കേസില്‍ കസ്റ്റഡി തുടരുന്നതിനാല്‍ സ്വപ്നക്ക് പുറത്തിറങ്ങാനാവില്ല.സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവര്‍ക്കെതിരെയാണ് കഴിഞ്ഞയാഴ്ച കോടതിയില്‍ കുറ്റപത്രം നല്‍കിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തെ സ്വപ്നക്ക് ജാമ്യം ലഭിച്ചിരുന്നു.