Monday, April 29, 2024
EntertainmentkeralaNews

ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ചനടന്‍ സുരാജ് ; നടി കനികുസൃതി

കഴിഞ്ഞ വര്‍ഷത്തെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. . സാംസ്‌ക്കാരിക മന്ത്രി എ കെ ബാലന്‍ ആണ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത് . മികച്ച ചിത്രം , നടി നടന്‍ എന്നീ വിഭാഗങ്ങളില്‍ ശക്തമായ പോരാട്ടമാണ് നടന്നത്. മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരം നിശ്ചയിച്ചത്. അവാര്‍ഡ് പരിഗണയിലുണ്ടായിരുന്നത് 119 സിനിമകളാണ് അതില്‍ അഞ്ചെണ്ണം കുട്ടിളുടെ സിനിമയും ആയിരുന്നു
പരിഗണയിലേക്കുള്ള എന്‍ട്രികള്‍ വന്നതില്‍ 50 ശതമാനത്തിലധികം നവാഗത സംവിധായകരുടെ ചിത്രങ്ങളാണ് എന്നത് ഈ മേഖലയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണെന്ന് മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കി.ചലച്ചിത്രവിഭാഗം

മികച്ച ചിത്രം: വാസന്തി, ഷിനോസ് റഹ്മാന്‍, ഷിജാസ് റഹ്മാന്‍

മികച്ച രണ്ടാമത്തെ ചിത്രം: കെഞ്ചിറ, മനോജ് കാന

മികച്ച നടന്‍: സുരാജ് വെഞ്ഞാറമൂട്, ചിത്രം വികൃതി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍

മികച്ച നടി: കനി കുസൃതി, ചിത്രം ബിരിയാണി

മികച്ച സംവിധായകന്‍: ലിജോ ജോസ് പെല്ലിശ്ശേരി, ചിത്രം ജല്ലിക്കെട്ട്

മികച്ച സംഗീതസംവിധായകന്‍: സുഷിന്‍ ശ്യാം

മികച്ച ചിത്രസംയോജകന്‍: കിരണ്‍ദാസ്

മികച്ച ഗായകന്‍: നജീം അര്‍ഷാദ്

മികച്ച ഗായിക: മധുശ്രീ നാരായണന്‍

ഡോ. പി കെ രാജശേഖരനാണ് മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള പുരസ്‌കാരം.

മികച്ച ലേഖനം: മാടമ്ബള്ളിയിലെ മനോരോഗി, കോമാളി മേല്‍ക്കൈ നേടുന്ന കാലം ബിപിന്‍ ചന്ദ്രന്‍