Friday, May 17, 2024
keralaNewspolitics

എസ്.ഡി.സുരേഷ് ബാബു എന്‍.സി.പി കോട്ടയം ജില്ലാ പ്രസിഡന്റ്

കോട്ടയം: എന്‍.സി.പിയുടെ കോട്ടയം ജില്ലാ പ്രസിഡന്റായി എസ്.ഡി.സുരേഷ് ബാബുവിനെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ നിയമിച്ചു. എസ് എന്‍ ഡി പി യോഗത്തിന്റെയും കോണ്‍ഗ്രസിന്റെയും നിരവധി പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. യോഗം കൗണ്‍സിലര്‍, അസിസ്റ്റന്റ് സെക്രട്ടറി, വൈക്കം യൂണിയന്‍ പ്രസിഡന്റ്, നിരവധി തവണ ചെമ്പു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ആയിരുന്നു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗം യൂത്ത്‌കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, ജില്ലാ ബാങ്ക് ഡയറക്ടര്‍, കോട്ടയം കാര്‍ഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ്, 23 വര്‍ഷകാലം ബ്രഹ്‌മമംഗലം ഗ്രാമസ്വരാജ്ബാങ്ക് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. പ്രശസ്ത തിരുവനന്തപുരം മാര്‍ഇവാനിയോസ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, വോളി ബോള്‍ ടീം ക്യാപ്റ്റന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.നിലവില്‍കെ ആര്‍ നാരായണന്‍ സ്മാരകതലയോലപ്പറമ്പ് എസ് എന്‍ ഡി പി യൂണിയന്‍ സെക്രട്ടറിആയും 22വര്‍ഷമായി കോട്ടയം ജില്ലാ വോളി ബോള്‍അസോസിയേഷന്റെ എക്‌സക്യൂട്ടീവ്വൈസ്പ്രസിഡന്റായും പ്രവര്‍ത്തിച്ചു വരുന്നു. എം.ബി.എ, എല്‍.എല്‍.ബി ബിരുദമുണ്ട്. എന്‍.സി.പിക്കും ഇടതുപക്ഷമുന്നണിക്കും വേണ്ടി ശക്തമായി പ്രവര്‍ത്തിക്കുമെന്നും 23 ന് കോട്ടയത്ത് നടക്കുന്ന ഉഴവൂര്‍ വിജയന്‍ അനുസ്മരണം വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് എസ്.ഡി.സുരേഷ് ബാബു അറിയിച്ചു.