Saturday, May 4, 2024
keralaLocal NewsNews

കുടുംബവഴക്ക് ; കൈകുഞ്ഞുമായി കണമല പാലത്തില്‍ നിന്നും വീട്ടമ്മയുടെ ആത്മഹത്യശ്രമം.

കണമല വലിയ പാലത്തില്‍ നിന്നും താഴേക്ക് ചാടാന്‍ ശ്രമിച്ച വീട്ടമ്മയെയും കുഞ്ഞിനേയും നാട്ടുകാരന്‍ സാഹസികമായി രക്ഷപ്പെടുത്തി.ഇന്ന് അല്‍പസമയം മുന്‍പാണ് സംഭവം.കുടുംബവഴക്കിനെ തുടര്‍ന്ന് വീട്ടമ്മ ഒരു വയസുള്ള കുഞ്ഞിനേയും കൊണ്ട് പാലത്തിന്റെ നടുഭാഗത്ത് എത്തി കൈവരിയില്‍ കയറി പമ്പ നദിയിലേക്ക് എടുത്തു ചാടാന്‍ നില്‍ക്കുന്ന സമയത്താണ് അത് വഴി വന്ന പാറക്കടവ് സ്വദേശിയായ ഷിബു കുമാര്‍ എന്നയാള്‍ വീട്ടമ്മയേയും കുഞ്ഞിനെയും പിടിച്ചിറക്കുകയായിരുന്നു.അമ്മയും കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നുവെന്നും മറ്റ് അപകടം ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.നാട്ടുകാര്‍ എരുമേലി പോലീസില്‍ വിവരമറിയിച്ചിട്ടുണ്ട്.വീട്ടമ്മയെ കുഞ്ഞിനെയും ബന്ധുക്കള്‍ക്ക് ഒപ്പം പറഞ്ഞയച്ചു.നാളെ ഇവരോട് എരുമേലി പോലീസ് സ്‌റ്റേഷനില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചതായും പോലീസ് അറിയിച്ചു.