Friday, May 17, 2024
keralaLocal NewsNews

പിസി ജോര്‍ജ്ജ് സ്ഥാപിച്ച സോളാര്‍ ലൈറ്റ് മോഷണം പോയതായി പരാതി

 

പിസി ജോര്‍ജ്ജ് സ്ഥാപിച്ച സോളാര്‍ ലൈറ്റ് മോഷണം പോയതായി പരാതി
പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ് എരുമേലി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡായ എയ്ഞ്ചല്‍വാലിയില്‍ സ്ഥാപിച്ച സോളാര്‍ ലൈറ്റിന്റെ ബാറ്ററി അടക്കമുള്ള സാധനങ്ങള്‍ മോഷണം പോയതായി പരാതി. ഇന്നലെ രാത്രിയാണ് സാധനങ്ങള്‍ മോഷണം പോയതെന്ന് വാര്‍ഡംഗം അനീഷ് വാഴയില്‍ പറഞ്ഞു. പി സി ജോര്‍ജ് എംഎല്‍എയുടെ ആസ്തിവികസനഫണ്ടില്‍ നിന്നും നാലു വര്‍ഷം മുമ്പാണ് സോളാര്‍ ലൈറ്റ് സ്ഥാപിച്ചതെന്നും, എരുമേലി പോലീസില്‍ പരാതി നല്‍കിയതായി അദ്ദേഹം പറഞ്ഞു.