Tuesday, May 14, 2024
keralaLocal NewsNewspolitics

എയ്ഞ്ചല്‍വാലിയിലെ നിന്ന് കൂട്ടരാജി;ജനപക്ഷം പാര്‍ട്ടി നിന്നും ഒരാള്‍ മാത്രമാണ് പോയതെന്ന് അനീഷ് വാഴയില്‍.

കേരള ജനപക്ഷം പാര്‍ട്ടി നിന്നും ഒരാള്‍ മാത്രമാണ് കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയിലേക്ക് പോയതെന്ന് കേരള ജനപക്ഷം പാര്‍ട്ടി നേതാവും പമ്പാവാലി ഗ്രാമപഞ്ചായത്ത് അംഗവുമായ അനീഷ് വാഴയില്‍ ‘കേരള ബ്രേക്കിംഗ് ന്യൂസിനോട് പറഞ്ഞു.എയ്ഞ്ചല്‍വാലിയില്‍ നിന്നും കോണ്‍ഗ്രസ് (ഐ),കേരള ജനപക്ഷം പാര്‍ട്ടിയില്‍ നിന്നും 35 ഓളം കുടുംബങ്ങള്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നതായി കഴിഞ്ഞ ദിവസമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കേരള കോണ്‍ഗ്രസ് (എം)നേതാവുമായ അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പ്രസ്താവന നടത്തിയിരുന്നു.ഇതിനോട് പ്രതികരിക്കുകയായിരുന്നു അനീഷ് വാഴയില്‍ . ഈ പ്രസ്ഥാവന തികച്ചും അടിസ്ഥാന രഹിതമാണെന്നും  കേരള ജനപക്ഷത്തിന്റെ മുന്‍ വാര്‍ഡ് പ്രസിഡന്റായിരുന്ന കണമല സ്വദേശി ജോസഫ് പനന്തോട്ടം മാത്രമാണ് കേരള കോണ്‍ഗ്രസില്‍ എമ്മിലേക്ക് പോയതെന്നും , മറ്റുള്ളവര്‍ കോണ്‍ഗ്രസ് (ഐ)ല്‍ ഉള്ളവരാണെന്നും അനീഷ് പറഞ്ഞു.പിസി ജോര്‍ജ് എം എല്‍ എയുടെ കൂടെനിന്ന് ആനുകൂല്യങ്ങളെല്ലാം പറ്റിയിട്ട് പിന്നീട് പിന്നില്‍ നിന്നും കുത്തി അപമാനിക്കുകയാണ് ചിലര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.