Friday, May 17, 2024
Local NewsNews

എരുമേലി പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 6 ന്

എരുമേലി : എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 6 ന്  ബുധനാഴ്ച  നടക്കും. കോണ്‍ഗ്രസിലെ ധാരണ പ്രകാരം പ്രസിഡന്റായിരുന്ന മറിയാമ്മ സണ്ണി രാജി വെച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് . ഉമ്മിക്കുപ്പ വാര്‍ഡംഗം ജിജിമോള്‍ സജിയാണ് അടുത്ത പ്രസിഡന്റായി തീരുമാനിച്ചിരിക്കുന്നതെന്നും കോണ്‍ഗ്രസ് എരുമേലി മണ്ഡലം പ്രസിഡന്റ് റജി അമ്പാറ പറഞ്ഞു.

ആറ് മാസമാണ് ഭരണത്തിന്റെ കാലയളവ് . അതിന് ശേഷം പെര്യന്‍മല വാര്‍ഡംഗം ലിസി സജിയാണ് പ്രസിഡന്റായി ആറ് മാസം ഭരണത്തിലേറുക . തുടര്‍ന്നുള്ള കാലാവധി ഒഴക്കനാട് വാര്‍ഡംഗം അനിത സന്തോഷ് പ്രസിഡന്റായി ഭരണം പൂര്‍ത്തീകരിക്കും. മറിയാമ്മ സണ്ണി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതിന് തൊട്ടുമുമ്പ് എല്‍ഡിഎഫ് പ്രസിഡന്റിനും – വൈസ് പ്രസിഡന്റിനും എതിരെ അവിശ്വാസം കൊണ്ടുവന്നുവെങ്കിലും അവിശ്വാസം പരാജയപ്പെടുയായിരുന്നു.

23 വാര്‍ഡുകളുള്ള എരുമേലി പഞ്ചായത്തില്‍ യുഡിഎഫിന് 12 ഉം, എല്‍ഡിഎഫിന് 11 സീറ്റുകളുമാണ് ഉള്ളത് . പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം തുമരംപാറ വാര്‍ഡംഗം ഇ ജെ ബിനോയ് തന്നെ തുടരും,