Monday, May 6, 2024
keralaNews

കോരുത്തോട് ഗ്രാമ പഞ്ചായത്ത് ശുചിത്വ പദവി അംഗീകാരം നേടി.

  ഖരമാലിന്യ സംസ്ക്കരണത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കോരുത്തോട് പഞ്ചായത്ത് ശുചിത്വ പദവി അംഗീകാരം നേടി. സംസ്ഥാനത്തെ 942 പഞ്ചായത്തുകളിൽ 534 ഗ്രാമ പഞ്ചായത്തുകൾക്കു മാത്രമാണ്  ഈ  അംഗീകാരം നേടുവാൻ കഴിഞ്ഞത്. പഞ്ചായത്തിന്റെ എല്ലാ വാർഡുകളിലും മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മെട്ടീരിയൽ കളക്ഷൻ സെന്ററുകൾ സ്ഥാപിച്ചു കൊണ്ട് ഖരമാലിന്യങ്ങൾ ശേഖരിച്ച് പഞ്ചായത്തിലെ കളക്ഷൻ സെന്റെറിൽ എത്തിക്കുന്നു.അവിടെ നിന്നും ക്ലീൻ കേരള കമ്പനി പ്ളാസ്റ്റിക് റീ സൈക്ലിംഗ് യൂണിറ്റിൽ എത്തിക്കുന്നു.
പഞ്ചായത്ത് പ്ളാസ്റ്റിക് കാരി ബാഗിന്റെ നിരോധനം ഏർപ്പെടുത്തി യിട്ടുണ്ട്. പ്ളാസ്റ്റിക് ക്യാരി ബാഗുകൾ ക്കു പകരമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ തുണി സഞ്ചിയുടെ നിർമ്മാണവും പഞ്ചായത്തിൽ നടന്നുവരുന്നു.ഹരിത കർമ്മ സേന പ്രവർത്തകർ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും എത്തി പ്ളാസ്റ്റിക് ശേഖരണവും നടത്തുന്നു.ഇത്തരം പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പഞ്ചായത്തിന് ശുചിത്വ പദവി അംഗീകാരം നൽകുന്നത്.