Friday, May 3, 2024
keralaNews

ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് കാര്‍ യാത്രികരായ യുവ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് കാര്‍ യാത്രികരായ യുവ ദമ്പതികള്‍ക്ക് ദാരുണാന്ത്യം.ദേശീയപാതയില്‍ തുമ്പോളിയില്‍ ഞായറാഴ്ച രാത്രി 12.30 ഓടെയാണ് അപകടം. എഴുപുന്ന ചെമ്മനാട് ക്ഷേത്രത്തിന് സമീപം കണ്ണന്ത്ര നികര്‍ത്ത് രാഹുല്‍ (28), ഭാര്യ ഹരിത എന്നിവരാണ് മരിച്ചത്. എഴുപുന്ന സ്വദേശികളായ വേണുഗോപാല്‍, സീമ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരുടെ മക്കളായ വൈഷ്ണ, വിനയ് എന്നിവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. തിരുവനന്തപുരം മൃഗശാല സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു ഇവര്‍.

ഏവിയേഷന്‍ ഓയിലുമായി കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്നു ടാങ്കര്‍ ലോറി. കാറിന്റെ മുന്‍ സീറ്റിലായിരുന്നു രാഹുലും ഭാര്യയും. പിന്‍സീറ്റിലായിരുന്നു മറ്റുള്ളവര്‍. ആലപ്പുഴയില്‍ നിന്നെത്തിയ അഗ്നി രക്ഷാ സേനയും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ലോറിക്കടയില്‍പ്പെട്ട കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുള്ളവരെ പുറത്തെടുത്തത്. ലോറിയുടെ മുന്‍ഭാഗം മാത്രം തകര്‍ന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.