Wednesday, April 24, 2024
keralaLocal NewsNewsUncategorized

ജനങ്ങള്‍ പിണറായി സർക്കാരിനെ താഴെയിറക്കും : പി എ സലിം ,

സ്വർണ്ണ കള്ളക്കടത്ത് കേസ്സിലെ പ്രതികളുമായിട്ടുള്ള  ബന്ധം  വെളിവായ സാഹചര്യാത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ , മാന്ത്രി കെ.ടി.ജലീൽ എന്നിവർ രാജി വയ്ക്കുന്നില്ലെങ്കിൽ ജനം തിരഞ്ഞെടുപ്പിലൂടെ വോട്ട് ചെയ്ത് പുറത്താക്കുമെന്ന്  അഡ്വ. പി എ സലിം പറഞ്ഞു.യു.ഡി.എഫ് സംസ്ഥാന നേത്യത്വം ആഹ്വാനം ചെയ്ത നാലാംഘട്ട സത്യാഗ്രഹ സമരം എരുമേലിയിൽ  ഉത്ഘടനം ചെയ്യുകയായിരിന്നു അദ്ദേഹം.
ഡി സി സി  ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൽ,ബ്ലോക്ക് പ്രസിഡന്റ് റോയി കപ്പലുമാക്കൽ , ആർ എസ് പി  നിയോജക മണ്ഡലം സെക്രട്ടറി സിബി ആറാട്ടുകയം,  മുസ്ലിം ലീഗ് ജില്ലാ കമ്മറ്റി അoഗം  ബഷീർ മൗലവി , കേരള കോൺഗ്രസ്   സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗം മറിയാമ്മ ടീച്ചർ, എന്നിവർ സത്യാഗ്രഹം അനുഷ്ഠിച്ചു. എൻ .സദാനന്ദൻ ടി.വി ജോസഫ് , അഡ്വ. പി എച്ച്  ഷാജഹാൻ, നാസർ പനച്ചി , പി കെ റസ്സാക്ക് എന്നിവർ പ്രസംഗിച്ചു.