Friday, May 17, 2024
keralaNewsObituary

പീച്ചി റിസര്‍വോയറില്‍ വഞ്ചി മറിഞ്ഞാണ് അപകടമുണ്ടായത്

തൃശൂര്‍: പീച്ചി റിസര്‍വോയറില്‍ ഡാമില്‍ വഞ്ചി മറിഞ്ഞ് കാണാതായ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. അറുമുഖന്റെ മകന്‍ അജിത്ത് (21), പോള്‍സണ്‍ മകന്‍ വിപിന്‍(26), ഹനീഫ മകന്‍ നൗഷാദ്(24) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.                                                                                                                                 പീച്ചി റിസര്‍വോയറിലെ ആനവാരിയിലാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടമുണ്ടായത്. ഇന്നലെ മുതല്‍ ഫയര്‍ ഫോഴ്‌സ്, സ്‌കൂബ ഡൈവേഴ്‌സ്, എന്‍ ഡി ആര്‍ എഫ് സംഘം തുടങ്ങിയവര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികളായ നാല് പേരാണ് വഞ്ചിയില്‍ ഉണ്ടായിരുന്നത്.                                                        നാല് പേരില്‍ ഒരാള്‍ നീന്തി രക്ഷപ്പെട്ടിരുന്നു. രക്ഷപ്പെട്ടയാളെ അവശനിലയിലാണ് കണ്ടെത്തിയത്.