Monday, April 29, 2024
keralaNews

ഊണ് കഴിക്കാന്‍ പോയ പോലീസുകാര്‍ക്ക് മെമ്മോ

ലോക്ക്ഡൗണില്‍ പിക്കറ്റ് പോസ്റ്റിലുണ്ടായ പോലീസുകാര്‍ ഊണ് കഴിക്കാന്‍ പോയതിന് മെമ്മോ കോഴിക്കോട് സിറ്റി പോലീസ് പരിധിയിലെ ചേവായൂര്‍ പോലീസ് സ്റ്റേഷന് കീഴിലുള്ള പിക്കറ്റ് പോസ്റ്റിലുണ്ടായിരുന്ന മൂന്നു പോലീസുകാര്‍ക്കാണ് സിറ്റി പോലീസ് കമ്മീഷണര്‍ വിശദീകരണം ആവശ്യപ്പെട്ട് മെമ്മോ നല്‍കിയത്.തിരക്ക് താരതമ്യേന കുറവായ ഉച്ച സമയത്ത് പിക്കറ്റ് പോസ്റ്റില്‍ നാലുപേരായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവരില്‍ മൂന്നുപേര്‍ തൊട്ടടുത്തുള്ള ക്യാമ്പില്‍ ഭക്ഷണം കഴിക്കാനായി പോയി.                                                                              പിക്കറ്റ് പോസ്റ്റില്‍ ഒരാളെ മാത്രം കണ്ടതോടെ കമ്മീഷണര്‍ വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. അതേസമയം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായാണ് പോലീസുകാര്‍ പോയതെന്നും പൊതുവെ തിരക്കില്ലാത്തതിനാല്‍ വാഹന പരിശോധനയെ ബാധിച്ചിരുന്നില്ലെന്നുമാണ് പോലീസുകാര്‍ പറയുന്നത്. ഇക്കാര്യം വ്യക്തമായിട്ടും പോലീസുകാര്‍ക്കെതിരേ അച്ചടക്ക നടപടിയുടെ ഭാഗമായി മെമ്മോ നല്‍കിയതില്‍ പോലീസുകാര്‍ക്കിടയില്‍ അതൃപ്തിയുണ്ട്.