Thursday, May 2, 2024
keralaLocal NewsNews

എരുമേലിയിൽ അയ്യപ്പ ഭക്തർക്ക്  അന്നദാനം  വിതരണം തുടങ്ങി

എരുമേലി: ശ്രീ അയ്യപ്പ ധർമ്മ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ
ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി എരുമേലിയിൽ അയ്യപ്പഭക്തർക്ക്  അന്നദാന വിതരണം ആരംഭിച്ചു. എരുമേലി കെഎസ്ആർടിസി സെന്ററിന്  സമീപം ആരംഭിച്ച അന്നദാന വിതരണത്തിന്റെ ഉദ്ഘാടനം എരുമേലി മുസ്ലിം ജമാഅത്ത് പ്രസിഡന്റ്  പി എ ഇർഷാദ് നിർവഹിച്ചു. കഴിഞ്ഞ 15 വർഷമായി
 അന്നദാനം വിതരണം ചെയ്യുന്ന സംഘം ശബരിമലയിലെ  നിയന്ത്രണങ്ങൾക്കുശേഷം കഴിഞ്ഞ ഏഴ് വർഷമായി എരുമേലി കേന്ദ്രീകരിച്ച് അന്നദാനം നടത്തുകയാണ് . തഞ്ചാവൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ശ്രീ അയ്യപ്പ ധർമ്മ സേവ സംഘം തമിഴ്നാട്,  പോണ്ടിച്ചേരി മേഖലകളിലായി 424 ബ്രാഞ്ചുകളിലായി പ്രവർത്തിക്കുന്നു.
ചടങ്ങിൽ എരുമേലി ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻസ്പെക്ടർ ഷാജി,  സംഘം പ്രസിഡന്റ്  വി കൃഷ്ണസ്വാമി,ശരവണൻ ജനറൽ സെക്രട്ടറി,ഖജാൻജി മതിവാണൻ , എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പനീർ ശെൽവം, അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ജി.ജീവ ,പൊതുപ്രവർത്തകനായ  കണ്ണൻ, കേരള  ബ്രേക്കിംഗ് ഓൺ ലൈൻ ന്യൂസ് ചീഫ് എഡിറ്റർ ജിഷമോൾ പി എസ്  എന്നിവർ സംസാരിച്ചു.