Monday, April 29, 2024
keralaNewspolitics

സിപിഐ നേതാവ് ആനി രാജയ്ക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി എം.എം.മണി

തിരുവനന്തപുരം: സിപിഐ നേതാവ് ആനി രാജയ്ക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി എം.എം.മണി.’അവര്‍ ഡല്‍ഹിയിലല്ലേ ഒണ്ടാക്കല്‍’ എന്നായിരുന്നു പരാമര്‍ശം. വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ലെന്നും, സമയം കിട്ടിയാല്‍ രമയ്ക്കെതിരെ കൂടുതല്‍ പറഞ്ഞേനെയെന്നും മണി പറയുന്നു. കെ.കെ.രമയ്ക്കെതിരായ എം.എം.മണിയുടെ പരാമര്‍ശത്തെ ആനി രാജ ഇന്നലെ വിമര്‍ശിച്ചിരുന്നു. ഒരു കമ്മ്യുണിസ്റ്റ് നേതാവിന് ചേര്‍ന്നതല്ല ആ പദപ്രയോഗം എന്നും ആനി രാജ വിമര്‍ശിച്ചിരുന്നു.ഇതേക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മണിയുടെ മറുപടി. ‘ അവരങ്ങനെ പറയും. അവര് ഇവിടല്ലല്ലോ, അങ്ങ് ഡല്‍ഹിയിലല്ലേ ഒണ്ടാക്കല്‍. ഡല്‍ഹിയിലല്ലേ, അല്ലാണ്ട് കേരള നിയമസഭയിലല്ലല്ലോ. നമ്മള്‍ നേരിടണ പ്രശ്നം നമുക്കല്ലേ അറിയൂ. അത് ആനി രാജയ്ക്ക് എങ്ങനെ അറിയാനാ. ഇനി അവര് പറഞ്ഞാലും അതൊന്നും നമുക്ക് വിഷയമല്ല. ഞാന്‍ പറഞ്ഞാല്‍ പറഞ്ഞതാ. സമയം കിട്ടിയാല്‍ നല്ല ഭംഗിയായി പറയുകയും ചെയ്യുമായിരുന്നു.ഇനിയും ഞാന്‍ പറയു’മെന്നും എം.എം.മണി പറയുന്നു.