Thursday, May 2, 2024
Local NewsNews

നഗരവീഥികളെ അമ്പാടിയാക്കി ശ്രീകൃഷ്ണ ജയന്തി ആഘോഷം

മൂക്കന്‍പ്പെട്ടിയില്‍ നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷം                               മൂക്കന്‍പ്പെട്ടിയില്‍ നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷം

എരുമേലി : കോരിച്ചൊരിയുന്ന മഴയെയും അവഗണിച്ച് നഗരവീഥികളെ അമ്പാടിയാക്കി ശ്രീകൃഷ്ണജയന്തി ആഘോഷം.എരുമേലി ഗ്രാമപഞ്ചായത്തില്‍ എരുമേലി, ഇരുമ്പൂന്നിക്കര , തറ മുക്കൂട്ടുതറ , മൂക്കംപ്പെട്ടി , തുലാപ്പള്ളി , ചേനപ്പാടി, വിഴിക്കിത്തോട് എന്നിവിടങ്ങളില്‍ നടന്ന ശോഭയാത്രകളില്‍ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്.                                                                                                                                                    എരുമേലിയില്‍ നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷം

കൃഷ്ണ വേഷവും – രാധയും , കുചേലന്‍, രുഗ്മിണി അടക്കം മറ്റ് പുരാണ വേഷങ്ങളില്‍ ഒരുങ്ങിയ നൂറുകണക്കിന് കുട്ടികള്‍ പുരാണ വേഷധാരികളായി ശോഭായാത്രയെ മികവുറ്റതാക്കി .ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന വിവിധ ശോഭായാത്രകള്‍ക്ക് ക്ഷേത്രങ്ങളില്‍ സ്വീകരണവും നല്‍കി.                                                                             മുക്കൂട്ടുതറയില്‍ നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷം

എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നടന്ന ശോഭായാത്രയില്‍ പങ്കെടുത്തവര്‍ക്ക് പൊതിയും വിതരണം ചെയ്തു. ശോഭായാത്രയില്‍ പങ്കെടുത്തവര്‍ക്ക് എരുമേലി സര്‍വ്വ സിദ്ധി വിനായക ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ ഉണ്ണിയപ്പം പ്രസാദമായി നല്‍കി. മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ അവല്‍ പൊതുവിതരണം നടത്തി .മറ്റ് ക്ഷേത്രങ്ങളിലും അവള്‍പ്പൊതി വിതരണം ചെയ്തു.             

 

 

ഇരുമ്പൂന്നിക്കരയില്‍ നടന്ന ശ്രീ കൃഷ്ണ ജയന്തി ആഘോഷം

news update …