Monday, April 29, 2024
keralaNewsObituary

ഒഴുക്കില്‍പ്പെട്ട് യുവാവിനെ തെരയുന്നതിനിടെ മുങ്ങല്‍ വിദഗ്ധന്‍ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട് : ഷൊര്‍ണൂരില്‍ ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിനെ തെരയുന്നതിനിടെ മുങ്ങല്‍ വിദഗ്ധന്‍ മരിച്ചു. ഷൊര്‍ണൂര്‍ നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ കൂടിയായ മുങ്ങല്‍ വിദഗ്ദ്ധന്‍ രാമകൃഷ്ണനാണ് മരിച്ചത്. തെരച്ചില്‍ നടത്തവേ ക്ഷീണിതനായ രാമകൃഷ്ണന്‍ കരയിലേക്ക് കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ജലാശയങ്ങളില്‍ അകപ്പെട്ട നിരവധി പേരുടെ ജീവന്‍ രക്ഷിച്ച മുങ്ങള്‍ വിദഗ്ദനായിരുന്നു രാമകൃഷ്ണന്‍. ചെറുതുരുത്തി സ്വദേശി ഫൈസലിനെയാണ് ഇന്ന് വൈകിട്ട് ഒഴുക്കില്‍പ്പെട്ട് കാണാതായത്. വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം നടന്നത്. ഷൊര്‍ണൂര്‍ ശാന്തി തീരത്തിന് എതിര്‍വശത്തായി പാങ്ങാവ് ക്ഷേത്രത്തിന് സമീപത്തുവച്ചാണ് അപകടം ഉണ്ടായത്. പൂഴയോരത്ത് മീന്‍ പിടിക്കാന്‍ വന്നവരാണ് ഫൈസല്‍ ഒഴുക്കില്‍പ്പെട്ടതായി കണ്ടത്. ഉടനെ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. ഇതുവരെ ഫൈസലിനെ കണ്ടെത്താനായിട്ടില്ല.