Sunday, April 28, 2024
Local NewsNewsSports

ഡി വൈ എസ് പി യുടെ ഗാനമാധുരിയിൽ കായിക മേളയ്ക്ക് സംഗീത സാന്ദ്രമായ തുടക്കം.

എരുമേലി ഷെർമൗണ്ട് പബ്ലിക് സ്കൂൾ കായിക മേള കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി എൻ.ബാബുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. മനസു നന്നാവട്ടെ മതമേതെങ്കിലുമാകട്ടെ
എന്ന ഗാനം ഉദ്ഘാടന വേദിയിൽ ആലപിച്ചത് കുട്ടികളെ ആവേശഭരിതരാക്കി. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുമുണ്ടാകൂ എന്ന് കുട്ടികളെ ഓർമ്മിച്ച ഡിവൈഎസ്പി കായിക വിനോദങ്ങളിൽ കുട്ടികൾ പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി. സ്കൂൾ മാനേജർ അബ്ദുൾ അസീസ് , പ്രിൻസിപ്പൽ ആൻസമ്മ തോമസ്, പുണ്യം പൂങ്കാവനം കോ ഓർഡിനേറ്റർമാരായ നവാസ്.കെ.ഐ. അനീഷ് കെ.എൻ വിശാൽ വി.എസ്., ആഷ്ന വഹാബ്, ജെസ് ന നെജീബ്, ഹസ് ന സെമീർ, ജിബി ജേക്കബ് അനുഗ്രഹ ജോർജ്, നിഹാല ഫാത്തിമ,സ്കൂൾ ലീഡർ അമാൻ മുഹമ്മദ് ഷെമീർ ., സജ്ന ഷാജൻ എന്നിവർ പ്രസംഗിച്ചു.