Saturday, May 11, 2024
keralaLocal NewsNews

പ്ലാച്ചേരിയിൽ വീണ്ടും വാഹനാപകടം :രണ്ടു പേർക്ക് പരിക്ക്.

എരുമേലി: മുക്കട – പ്ലാച്ചേരി സംസ്ഥാനപാതയിൽ  വീണ്ടും വാഹനാപകടം.രണ്ടു പേർക്ക് പരിക്കേറ്റു.മുണ്ടക്കയം കോരുത്തോട്- പനയ്ക്കച്ചിറ സ്വദേശികളായ ഷിജോ ,ഉണ്ണി എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഉണ്ണിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലും, ഷിജോയെ  കാഞ്ഞിരപ്പള്ളി 26-മൈൽ മേരിക്യൂൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചകഴിഞ്ഞ് നാല് മണിയോടെയായിരുന്നു അപകടം.കഴിഞ്ഞദിവസം കാർ അപകടമുണ്ടായ സ്ഥലത്തിന് സമീപമായിരുന്നു അപകടം.
പ്ലാച്ചേരിയിൽ നിന്നും മുക്കടയിലേക്ക് വരികയായിരുന്ന ഓട്ടോയും, മുക്കടയിൽ  നിന്നും പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നു ട്രാവലറുമാണ് കൂട്ടിയിടിച്ചതെന്ന്  മണിമല പോലീസ് പറഞ്ഞു. കല്യാണ  ഓട്ടത്തിനായി വന്ന  ടെമ്പോ ട്രാവലർ തിരികെ പോകുന്നതിനിടെയായിരുന്നു അപകടം.ടെമ്പോ ട്രാവലറിന്റെ മുൻവശം ഓട്ടോയുമായി കൂട്ടിയിടിച്ചത്.അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു.നാട്ടുകാരും  മണിമല പോലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത് .