Sunday, May 12, 2024
keralaNews

കാപ്പിത്തോട്ടത്തില്‍ ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

വയനാട്: വയനാട്ടില്‍ കാട്ടാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തി. വയനാട് പനമരം നീര്‍വാരം അമ്മാനിയിലെ കാപ്പിത്തോട്ടത്തില്‍ കാട്ടുകൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വൈദ്യുതാഘാതമേറ്റ് ചരിഞ്ഞെന്നാണ് പ്രാഥമിക നിഗമനം. ആന തെങ്ങ് മറിച്ചിട്ടപ്പോള്‍ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കെറ്റ് ചരിഞ്ഞുവെന്നാണ് വിവരം.രാവിലെ കറന്റ് പോയപ്പോള്‍ വീട്ടുകാര്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് വൈദ്യുതി ലൈന്‍ തട്ടി ഷോക്കേറ്റ് കാട്ടാന ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി. ആനയെ ഇവിടെ നിന്നും മാറ്റും. ക്രൈന്‍ ലോറി എന്നിവ കൊണ്ടുവന്നശേഷമായിരിക്കും ആനയെ സ്ഥലത്ത് നിന്ന് മാറ്റുക.