Friday, May 3, 2024
keralaNews

സീതാറാം യച്ചൂരിയുടെ മകന്‍ ആശിഷ് യച്ചൂരി അന്തരിച്ചു; മരണം കോവിഡ് ബാധിച്ച്

സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ മൂത്ത മകനും മാധ്യമപ്രവര്‍ത്തകനുമായ ആശിഷ് യച്ചൂരി അന്തരിച്ചു. കോവിഡ് ബാധിച്ച് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അന്ത്യം. നിലവില്‍ ന്യൂഡല്‍ഹിയിലെ പ്രമുഖ പത്രത്തില്‍ സീനിയര്‍ കോപ്പി എഡിറ്ററായി ജോലി ചെയ്യുകയായിരുന്നു. അമ്മ: ഇന്ദ്രാണി മസുംദാര്‍.

രണ്ടാഴ്ച മുന്‍പ് ഹോളി ഫാമിലി ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് ഗുരുഗ്രാമിലേക്കു മാറ്റുകയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യ, ഏഷ്യാവില്‍, ന്യൂസ് 18 എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സീതാറാം യച്ചൂരി ഇപ്പോള്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണ്. ആശിഷിന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.