Wednesday, May 1, 2024
keralaNews

വാവ സുരേഷിനെ ഐസിയുവില്‍ നിന്നു മാറ്റി.

കോട്ടയം :വാവ സുരേഷിനെ ഐസിയുവില്‍ നിന്നു മാറ്റി.ആരോഗ്യനില തൃപ്തിക്കരമെന്ന് കോട്ടയം മെഡിക്കല്‍ കോളേജ്.ഓര്‍മ്മശക്തിയും സംസാരശേഷിയും പൂര്‍ണ്ണമായും വീണ്ടെടുത്തു.ഐസിയുവില്‍നിന്നു തൊട്ടടുത്ത മുറിയിലേക്ക് മാറ്റിആഹാരം നല്‍കി.ആന്റിബയോട്ടിക് മരുന്നുകള്‍ തുടര്‍ന്ന് നല്‍കുമെന്ന്ഡോക്ടര്‍മാര്‍ അറിയിച്ചു.ഞാന്‍ സുരേഷ്, വാവ സുരേഷ്’ മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാര്‍ പേര് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി അദ്ദേഹത്തിന്റെ ജീവന്‍ കാക്കാന്‍ കിണഞ്ഞു ശ്രമിച്ച ഡോക്ടര്‍മാര്‍ക്കും വാവയെ സ്നേഹിക്കുന്നവര്‍ക്കും വലിയ ആശ്വാസമായി. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന വാവയെ ഇന്നലെ വെന്റിലേറ്ററില്‍നിന്നു മാറ്റിയിരുന്നു. ഡോക്ടര്‍മാരുടെ സഹായത്തോടെ സുരേഷ് അല്‍പം നടക്കുകയും ചെയ്തു.