Friday, May 17, 2024
HealthkeralaNews

കേരളത്തില്‍ ജാഗ്രത 10 ദിവസത്തില്‍ 217 മരണം, 300 പേരിലധികം വെന്റിലേറ്ററില്‍

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് പത്തു ദിവസത്തിനിടെ മരിച്ചത് 217 പേര്‍. ഔദ്യോഗിക മരണസംഖ്യ അയ്യായിരമായി. വെന്റിലേറ്ററില്‍ കഴിയുന്നവരുടെ എണ്ണം ആദ്യമായി 300 കടന്നു. ഐസിയുകളില്‍ 999 പേര്‍ ചികില്‍സയിലാണ്.

 

 

ഈ മാസം മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ ഔദ്യോഗിക സംഖ്യ 363 ആണ്. ഗുരുതര അസുഖമുളളപ്പോള്‍ കോവിഡ് ബാധിച്ച് മരിച്ചവരോ കോവിഡ് നെഗറ്റീവായശേഷം വൈറസ് ബാധയുടെ ആഘാതത്തില്‍ ഗുരുതരാവസ്ഥയിലായി മരണമടഞ്ഞവരോ ഈ കണക്കുകളിലൊന്നും പെടില്ല. അവരെക്കൂടി ചേര്‍ത്താല്‍ ഔദ്യോഗിക മരണസംഖ്യയുടെ ഇരട്ടിയോ അതിലേറെയോ പേര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യവിദഗ്ധരുടെ നിഗമനം. കോവിഡിന്റെ രണ്ടാം വരവില്‍ ഗുരുതരാവസ്ഥയിലെത്തുന്നവരുടെ എണ്ണം ഉയരുകയാണ്.

അതേസമയം മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളുളള കേരളത്തില്‍ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് മരണസംഖ്യ കുറവാണ്. പക്ഷേ രോഗബാധിതരുടെ എണ്ണം പിടിവിട്ട് ഉയരുമ്പോള്‍ വീടുകളിലുളള പ്രായമായവരും ഗുരുതര അസുഖമുളളവരും കൂടുതലായി വൈറസ് ബാധിരാകാനും മരണമടയാനുമുളള സാധ്യതയെക്കുറിച്ചും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.