Saturday, May 4, 2024
keralaNewspolitics

കെ പി അനില്‍കുമാര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിക്കൊരുങ്ങുന്നു.

കെ പി അനില്‍കുമാര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെയ്ക്കും. അച്ചടക്ക നടപടി പിന്‍വലിക്കാത്തതിലെ അതൃപ്തിയാണ് രാജിയിലേക്ക് നീങ്ങുന്നത്. അനില്‍ നല്‍കിയ വിശദീകരണത്തില്‍ നേതൃത്വത്തിന് തൃപ്തി ഉണ്ടായിരുന്നില്ല.ഡി സി സി അധ്യക്ഷന്മാരുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെ കടുത്ത വിമര്‍ശനവുമായാണ് കെ പി അനില്‍കുമാര്‍ രംഗത്തെത്തിയത്. ചാനല്‍ ചര്‍ച്ചയിലാണ് കെ പി അനില്‍കുമാര്‍ പട്ടികയ്ക്കും നേതാക്കള്‍ക്കും എതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. പുറത്തുവന്ന പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഇത് പുന:പരിശോധിച്ചില്ലെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭാവി ഇല്ലാതാകുമെന്നുമായിരുന്നു അനില്‍കുമാര്‍ പറഞ്ഞത്. പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഗ്രൂപ്പില്ലാത്ത ഒരാളെ കാണിക്കാന്‍ പറ്റുമോ. ഇവരെല്ലാം പറയുന്നത് കള്ളമാണ്. സത്യസന്ധതയോ ആത്മാര്‍ത്ഥതയോ ഇല്ല. ഡിസിസി പ്രസിഡന്റുമാരെ വെക്കുമ്പോ മാനദണ്ഡം വേണം. ഇഷ്ടക്കാരെ ഇഷ്ടം പോലെ വെക്കുന്ന അവസ്ഥയാണ് നിലവില്ലെന്നുമായിരുന്നു അനില്‍ കുമാര്‍ പറഞ്ഞത.ഇതേ തുടര്‍ന്ന് കെ പി സി സി നേതൃത്വം അനിലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് മറുപടി നല്‍കിയെങ്കിലും സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ചിരുന്നില്ല