Thursday, April 18, 2024
keralaNews

പൂര്‍ണ സംതൃപ്തനാണെന്നും കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് രമേശ് ചെന്നിത്തല.

താന്‍ പൂര്‍ണ സംതൃപ്തനാണെന്നും കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സ്ഥാനവുമില്ലെങ്കിലും പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കും. രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചപ്പോള്‍ മനസ്സിലെ എല്ലാ പ്രയാസവും മാറി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും അദ്ദേഹം പൂര്‍ണ പിന്തുണ അറിയിച്ചു. തിരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണവും ചില ആശങ്കകളും രാഹുലിനോട് പങ്കുവച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി രാഹുല്‍ ഗാന്ധി ഇന്ന് ഫോണില്‍ സംസാരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.അതേസമയം, രമേശ് ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചേക്കുമെന്നും അദ്ദേഹത്തിന് എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കിയേക്കുമെന്നും സൂചനകളുണ്ട്. പഞ്ചാബിന്റെയോ ഗുജറാത്തിന്റെയോ ചുമതല നല്‍കിയേക്കുമെന്നാണ് വിവരം.