Friday, May 17, 2024
indiakeralaNews

ബ്രഹ്‌മോസ് മിസൈലിനു പശ്ചാത്തലമായി ‘സ്വാമിയേ ശരണമയ്യപ്പ’ കാഹളം മുഴങ്ങി.

രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ബ്രഹ്‌മോസ് മിസൈലിനു പശ്ചാത്തലമായി ‘സ്വാമിയേ ശരണമയ്യപ്പ’ കാഹളം മുഴങ്ങി. 861 ബ്രഹ്‌മോസ് മിസൈല്‍ റജിമെന്റിന്റെ യുദ്ധകാഹളമാണ് സ്വാമിയേ ശരണമയ്യപ്പ എന്നത്. ക്യാപ്റ്റന്‍ ഖമറുള്‍ സമനാണ് പരേഡില്‍ റജിമെന്റിനെ നയിച്ചത്. ജനുവരി 15ന് ആര്‍മിദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന പരേഡില്‍ ബ്രഹ്‌മോസ് അതിന്റെ കാഹളമായി സ്വാമിയേ ശരണമയ്യപ്പ മുഴക്കിയിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.