Monday, May 6, 2024
keralaNews

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവില 36,000 കടന്നു. വ്യാഴാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 200 രൂപ കൂടിയതോടെ 36,120 രൂപയാണ് സ്വര്‍ണവില. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 4515 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്.കഴിഞ്ഞ ദിവസം പവന്റെ വില 35,920 രൂപയായിരുന്നു. തുടര്‍ച്ചയായി സ്വര്‍ണവില കൂടുന്ന പ്രവണതയാണ് കണ്ടുവരുന്നത്. രണ്ടാഴ്ചക്കിടെ 1,200 രൂപയാണ് വര്‍ധിച്ചത്.