Thursday, May 2, 2024
keralaNewsUncategorized

ഫുട്ബോള്‍ ലഹരി ആകരുതെന്ന മുന്നറിയിപ്പുമായി സമസ്ത

മലപ്പുറം: താരാരാധന ഇസ്ലാമിക വിരുദ്ധവും ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുന്നതുമാണ് സമസ്തയുടെ ജമിയത്തുല്‍ ഖുതുബ സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. ഫുട്ബോള്‍ ലഹരിയാണ്, താരങ്ങളുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ ധൂര്‍ത്താണ്. പോര്‍ച്ചുഗല്‍ പോലുള്ള രാജ്യങ്ങളെ പിന്തുണയ്ക്കുന്നതേ തെറ്റാണ്. രാത്രിയിലെ കളി കാണല്‍ ആരാധന തടസ്സപ്പെടുത്തുമെന്നും നാസര്‍ ഫൈസി കൂടത്തായി പറയുന്നു. ഫുട്ബോളിനെ എതിര്‍ത്തിട്ടില്ല. എന്നാല്‍ അമിതാവേശം ശരിയല്ല. ഫുട്ബോള്‍ ഒരു ജ്വരവും ലഹരിയുമായി മാറുന്നത് നല്ലൊരു പ്രവണതയല്ല. ഫുട്ബോള്‍ താരാരാധനയായി മാറുന്നത് ഒട്ടും ശരിയല്ല. ഇസ്ലാമിനെ സംബന്ധിച്ച് ഇത്തരം ആരാധനകള്‍ക്ക് നിയന്ത്രണങ്ങളുണ്ട്. ദൈവത്തെ മാത്രമേ ആരാധിക്കാവൂ. ഇന്ന് വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പള്ളികളില്‍ നടക്കുന്ന പ്രസംഗത്തില്‍ താരാരാധനയും ഫുട്ബോള്‍ ജ്വരവും സംബന്ധിച്ച് സംസാരിക്കുമെന്നും, അതില്‍ നിന്ന് യുവാക്കള്‍ പിന്മാറണമെന്ന് ആവശ്യപ്പെടുമെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. മുന്‍പ് ലോകകപ്പ് ഫുട്ബോള്‍ നടന്നപ്പോഴും ഇത്തരം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും നാസര്‍ ഫൈസി കൂടത്തായി ചൂണ്ടിക്കാട്ടി.