Friday, May 17, 2024
keralaNews

കൊല്ലത്ത് ഗൃഹനാഥനെ കൊന്ന് കുഴിച്ചുമൂടി; രണ്ടു പേര്‍ അറസ്റ്റില്‍

കൊല്ലം ഓയൂരില്‍ ഗൃഹനാഥനെ കൊന്ന് കുഴിച്ച് മൂടി. ആറ്റൂര്‍ക്കോണം സ്വദേശി ഹാഷിം (56) ആണ് കൊല്ലപ്പെട്ടത്. ബന്ധുവീട്ടിലേക്ക് വിളിച്ച് വരുത്തിയായിരുന്നു കൊലപാതകം.മാര്‍ച്ച് 30 മുതല്‍ ഹാഷിമിനെ കാണാനില്ലായിരുന്നു. സംഭവത്തില്‍ രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. ബന്ധുവായ ഷറഫുദ്ദീന്‍, നിസാം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഗള്‍ഫില്‍ വെച്ച് കടം വാങ്ങിയ പണത്തെ ചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. മദ്യം നല്‍കാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയ ശേഷം കൊടുവാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി കുഴിച്ച് മൂടുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.