Saturday, May 4, 2024
keralaNewspolitics

യുഡിഎഫ് അവസരത്തിനൊത്തു ഉയരുമോ …….?

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവിന്റെ എഫ് ബി പോസ്റ്റ് ചര്‍ച്ചയാകുന്നു.എരുമേലിയിലെ ഏറ്റവും മുതിര്‍ന്ന കോണ്‍ഗ്രസുകാരില്‍ ഒരാള്‍, നിശബ്ദനായ പ്രവര്‍ത്തനത്തിലൂടെ പ്രതിസന്ധികളെ നേരിട്ട സലിം കണ്ണങ്കര എന്ന ആദ്യ കാല കോണ്‍ഗ്രസ് നേതാവാണ് എരുമേലിയിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

എഫ് ബിയിലെ പോസ്റ്റില്‍ ……….

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്ലാ ഘടകക്ഷികളെയും ചേര്‍ത്തു പിടിച്ച് ഒരേ മനസ്സോടെ മുന്നോട്ടു പോകുവാന്‍ കഴിയുമോ ……?നഷടപ്പെടലിന്റെയും-ഒറ്റപ്പെടലിന്റെയും അപചയമായി മാറുമോ…….?കോണ്‍ഗ്രസിനെയും,ഐക്യ ജനാധിപത്യ മുന്നണിയെയും കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കുകയും കാലാകാലങ്ങളില്‍ ആ പ്രസ്ഥാനത്തിന് വോട്ടു ചെയ്യുന്നവരെയും ത്രസിപ്പിക്കുകയും – വേദനിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള സാഹചര്യങ്ങള്‍ സൃഷിടക്കരുതെന്ന് വിനയപൂര്‍വ്വം ഓര്‍മ്മപ്പെടുത്തുന്നു ……. ?. യുഡിഎഫ് മുന്നണിയില്‍ നിലവിലുള്ളതും -എന്നാല്‍ മുന്‍ കാലങ്ങളിലെ പച്ചയായ അനുഭവത്തിന്റെ വെളിച്ചത്തിലാണ് എരുമേലിയില്‍ വര്‍ഷങ്ങളായി കോണ്‍ഗ്രസില്‍
പ്രവര്‍ത്തിക്കുന്നതും. അധികാരങ്ങള്‍ക്കായി വാശി പിടിക്കാത്ത, തിരഞ്ഞെടുപ്പുകളിലൊന്നും നാളിതുവരെ മത്സരിക്കാത്ത ഈ നേതാവ് മനസ് തുറന്നിരിക്കുന്നത്.തുടര്‍ന്ന് വായിക്കുക . …….?
ട്രാക്കില്‍ കൂടി പോകേണ്ട വണ്ടിയെ ട്രാക്കുതിരിച്ചു വിട്ടാല്‍ എന്തു സംഭവിക്കും, പട്ടാള ചിട്ട തെറ്റരുത്.പട്ടാളച്ചിട്ട തെറ്റിയാല്‍ യുദ്ധം പരാജയപ്പെടുമെന്ന കാര്യം മനസ്സിലാക്കിയാല്‍ നന്ന്,വരാനിരിക്കുന്ന നാളുകള്‍ ആശ്രിതവത്സരന്മാരുടെതാകരുത്. അകത്തളത്തില്‍ കാത്തു സൂക്ഷിക്കുന്ന ചിന്താശക്തി യാഥാര്‍ത്ഥ്യങ്ങളെ ഉള്‍കൊള്ളുന്നതിനും – ശരിയായ ദിശാബോധത്തോടെ മുന്നോട്ട് കുതിക്കവാനും കഴിഞ്ഞാല്‍ നമുക്ക് വിജയത്തില്‍ എത്തുവാന്‍ കഴിഞ്ഞേക്കാം.ഞങ്ങള്‍ക്കൊന്നും നഷ്ടപ്പെടാനില്ലായെന്നുള്ള ചിന്ത, എനിക്ക് എന്തു കിട്ടും എന്ന ചിന്ത.എല്ലാവരും മറന്ന് മുന്നോട്ടുള്ള പ്രയാണത്തില്‍ പങ്കാളികളാകണം .ഇങ്ങനെ നീളുന്നു ആ പ്രതിഷേധ കുറിപ്പ്…..