Friday, April 26, 2024
keralaNews

എയ്ഞ്ചൽവാലി ഉരുൾ പൊട്ടൽ ; ജിയോളജി വകുപ്പ് പരിശോധനക്കെത്തി. 

എരുമേലി: കഴിഞ്ഞ വ്യാഴാഴ്ച എഞ്ചൽ വാലിയിൽ ഉണ്ടായ ഉരുൾപൊട്ടൽ സംബന്ധിച്ച് പരിശോധന നടത്താൻ  ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരെത്തി .ജിയോളിസ്റ്റ്  ബിജുവിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘമാണ് എയ്ഞ്ചൽവാലിയിൽ ഇന്ന്‌
എത്തിയത്.എഴുകുമൺ ടോപ്പിൽ പഞ്ചായത്ത് നിർമ്മിച്ചിട്ടുള്ള  വാട്ടർ ടാങ്കും സംഘം പരിശോധിച്ചതായും വാർഡംഗം മറിയാമ്മ സണ്ണി പറഞ്ഞു. കുടിവെള്ള ടാങ്ക് ജനങ്ങളെ രക്ഷിച്ച വാർത്ത ” കേരള ബ്രേക്കിംഗ് “ന്യൂസ് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനിടെ ഉരുൾപൊട്ടൽ മൂലം ദുരിതത്തിലായവർക്ക് അടിയന്തിര സഹായം നൽകണമെന്നും വാർഡംഗം ആവശ്യപ്പെട്ടു. ഏഴ് വീടുകൾ പൂർണ്ണമായും , നാല് വീടുകൾ ഭാഗീകമായും തകർന്നിരുന്നു.30 ലധികം വീടുകളിൽ വെള്ളവും
കയറി.എന്നാൽ മഴക്കെടുതിയിൽ വെള്ളം കയറിയ ഇരുമ്പൂന്നിക്കര,കൊപ്പം മേഖലകളിലും സഹായമെത്തിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.