Thursday, May 2, 2024
keralaNews

എരുമേലിയില്‍ സേഫ് സോണ്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു.

ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി മുന്‍വര്‍ഷത്തെ പോലെ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ എരുമേലിയില്‍ സേഫ് സോണ്‍ പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിച്ചു.എരുമേലി കെ എസ് ആര്‍ ടി റ്റി സെന്ററിന് സമീപമുള്ള ദേവസ്വം ബോര്‍ഡ് ബില്‍ഡിംഗില്‍ ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം കോട്ടയം ആര്‍ടിഒ വി എം ചാക്കോ നിര്‍വഹിച്ചു.ചടങ്ങില്‍ ഇതില്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ടോജോ എം. തോമസ് , ജെ ടി ഒ മാരായ ഹായ് അനീന വര്‍ഗീസ്, കണ്‍ട്രോളിങ് ഓഫീസര്‍ ഷാനവാസ് കരീം, മോട്ടോര്‍ വെഹിക്കിള്‍ ഓഫീസര്‍മാരായ അനീഷ്,എസ് അരവിന്ദ് , അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ മാരായ ഹരികൃഷ്ണന്‍ , അന്‍ഷാദ് , സ്റ്റാഫ് റെജി എ സലാം എന്നിവര്‍ പങ്കെടുത്തു.

മോട്ടോര്‍ വാഹന വകുപ്പിന്റെ, കോട്ടയം ജില്ലയിലെ എരുമേലി കേന്ദ്രമായി 2020 നവംബര്‍ 15 മുതല്‍ 2021 ജനുവരി 20 വരെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ശബരിമല സേഫ് സോണ്‍ പദ്ധതിയുടെ നടത്തിപ്പിലേക്കായി താല്‍ക്കാലിക ഡ്രൈവര്‍ കം സഹായിമാരെ തെരെഞ്ഞെടുക്കുന്നതിനുള്ള പ്രായോഗിക പരീക്ഷ 21/11/2020 രാവിലെ 8.30 ന്, പൊന്‍കുന്നത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള ഡ്രൈവിങ് ലൈസന്‍സ്, എന്നിവയുടെ പകര്‍പ്പ് സഹിതം, ഫോട്ടോ പതിച്ചു വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, 19/11/2020, വ്യാഴാഴ്ച 3pmന് മുന്‍പ്, കാഞ്ഞിരപ്പള്ളി  sub.RTO                        ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.(കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് – പ്രായോഗിക പരീക്ഷക്ക് വരുബോള്‍ 48 മണിക്കൂറിനുള്ളിലുള്ളത് ഹാജരാക്കേണ്ടതാണ്).