Friday, May 17, 2024
keralaNews

എരുമേലി പഞ്ചായത്ത് സെക്രട്ടറി ഇന്ന് വിരമിക്കും

കഴിഞ്ഞ 24 വര്‍ഷം സര്‍ക്കാര്‍ സര്‍വ്വീസ് പൂര്‍ത്തിയാക്കി എരുമേലി പഞ്ചായത്ത് സെക്രട്ടറി എം എന്‍ വിജയന്‍ വിരമിച്ചു. അസിസ്റ്റന്റ് സെക്രട്ടറി, അക്കൗണ്ടന്റ് ,സൂപ്രണ്ട്,എന്നി നിലകളില്‍ കോട്ടയം ജില്ലയില്‍ മാത്രം ആറു പഞ്ചായത്തുകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.നിലവില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി എരുമേലി പഞ്ചായത്ത് സെക്രട്ടറിയായിരുന്നു.എരുമേലി സ്വദേശിയാണ്. ഭാര്യ പുഷ്പ വിജയന്‍.മക്കള്‍ വിപിന്‍,(ഏന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി) വര്‍ഷ.( ബികോം വിദ്യാര്‍ത്ഥിനി).