Sunday, April 28, 2024
keralaNews

ശമ്പളപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശകളോട് കടുത്ത എതിര്‍പ്പുമായി ഭരണപ്രതിപക്ഷ യുവജനസംഘടനകള്‍.

ശമ്പളപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശകളോട് കടുത്ത എതിര്‍പ്പുമായി ഭരണപ്രതിപക്ഷ യുവജനസംഘടനകള്‍. പെന്‍ഷന്‍ പ്രായം കൂട്ടരുതെന്ന് ഡി.വൈ.എഫ്.ഐയും യൂത്ത് കോണ്‍ഗ്രസും എഐവൈഎഫും ആവശ്യപ്പെട്ടു. സര്‍വീസ് സംഘടനകള്‍ക്കും ശുപാര്‍ശകളോട് പൂര്‍ണയോജിപ്പില്ല. സ്‌കൂള്‍ നിയമനങ്ങളില്‍ ഇടപെടാന്‍ ശ്രമിച്ചാല്‍ നിയമപരമായി നേരിടുമെന്ന് എന്‍.എസ്.എസും മുന്നറിയിപ്പ് നല്‍കി.56ല്‍ നിന്ന് 57 ആയി പെന്‍ഷന്‍ പ്രായം കൂട്ടണമെന്ന ശുപാര്‍ശയാണ് യുവജനസംഘടനകളുടെ എതിര്‍പ്പിന്റെ മുഖ്യകാരണം. എതിര്‍പ്പിന് ഭരണപക്ഷമെന്ന വ്യത്യാസമില്ല. മുന്‍കാലങ്ങളിലേത് പോലെ ഈ ശുപാര്‍ശയും നടപ്പാക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി ഡി.വൈ.എഫ്.ഐ പറഞ്ഞു. സമാനനിലപാടാണ് എ.ഐ.വൈ.എഫിനും.പെന്‍ഷന്‍ പ്രായം കൂട്ടുന്നതിനെ സ്വാഗതം ചെയ്യുമ്പോഴും അറുപത് വരെയാക്കാത്തതാണ് സര്‍വീസ് സംഘടനകളെ നിരാശരാക്കുന്നത്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ കൃത്യമായി നടപ്പാക്കിയിരുന്ന ശമ്പളപരിഷ്‌കരണം അട്ടിമറിക്കാനുള്ള ശുപാര്‍ശകള്‍ ഉണ്ടെന്നും ആരോപിക്കുന്നു.
എയ്ഡഡ് സ്‌കൂള്‍ കോളജ് നിയമനങ്ങള്‍ക്ക് ബോര്‍ഡ് രൂപീകരിച്ചാല്‍ മാനേജ്‌മെന്റുകളുടെ അധികാരം നഷ്ടപ്പെടുമെന്ന ആശങ്ക വിവിധ മതസാമുദായിക മാനേജ്‌മെന്റുകള്‍ക്കുണ്ട്. നിയമപരമായി നില്‍ക്കാത്ത അത്തരം നടപടിയെ കോടതി വഴി എതിര്‍ക്കുമെന്ന് ജനറല്‍ സെക്രട്ടറജി.സുകുമാരന്‍ നായര്‍ പ്രഖ്യാപിച്ചു.