Friday, May 3, 2024
indiaNewsSports

സച്ചിന്‍ ടെണ്ടുല്‍ക്കറിന്് 48-ാം പിറന്നാള്‍

ക്രിക്കറ്റിന്റെ ദൈവത്തിന് ഇന്ന് പിറന്നാള്‍ നിറവ്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്ന് 48-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ലോകമെമ്പാടുമുള്ള ആരാധകര്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ സച്ചിന് ആശംസകള്‍ നേര്‍ന്നു. ഒപ്പം കൊറോണ ബാധിച്ച ശേഷമുള്ള വിശ്രമത്തിലൂടെ മികച്ച ആരോഗ്യത്തിലേക്ക് തിരികെ എത്തട്ടേയെന്നും ആരാധകര്‍ പ്രാര്‍ത്ഥിക്കുന്നു.  ക്രിക്കറ്റിനെ ഒരു മതം പോലെ കാണുന്ന ഇന്ത്യയിലെ ജനങ്ങള്‍ക്ക് സച്ചിന്‍ ഒരു ദൈവമായി അവതരിച്ചു. ലോകം അത്ഭുതത്തോടെയാണ് സച്ചിനെന്ന പ്രതിഭാസത്തെ കണ്ടത്. ആ അഭിമാനം നെഞ്ചിലേറ്റിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെന്നും സച്ചിനെ വാഴ്ത്തുന്നത്. കളിക്കളം വിട്ടിട്ടും സച്ചിന്റെ ഒരോ വാക്കും ആരാധകരും പൊതുസമൂഹവും എല്ലാ ഗൗരവത്തോടേയും സ്വീകരിക്കുന്നത് സച്ചിന്റെ വ്യക്തിത്വത്തിന്റെ തിളക്കംകൊണ്ടുമാത്രം ഐ.പി.എല്‍ തുടങ്ങാന്‍ ഒരാഴ്ച മാത്രമുള്ളപ്പോഴാണ് സച്ചിന് കൊറോണ സ്ഥിരീകരിച്ചത്. പ്രകടമായ ലക്ഷണമില്ലാതിരുന്നെങ്കിലും സ്വയം നിരീക്ഷണത്തിലേയ്ക്കും പിന്നീട് ആശുപത്രിയിലേയ്ക്കും സച്ചിന്‍ മാറി. നിലവില്‍ വീട്ടില്‍ വിശ്രമത്തിലുള്ള സച്ചിന്‍ തനിക്ക് ആശംസകളര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു.