Monday, May 13, 2024
keralaNews

രാജ്യത്തെ ഏറ്റവും കൂടുതല്‍ രോഗ വ്യാപനം ഉള്ള ജില്ലകളില്‍ ഒന്നായി എറണാകുളം മാറിയിരിക്കുന്നു.

എറണാകുളത്ത് നാലായിരത്തില്‍ കൂടുതലാളുകള്‍ക്കാണ് ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡോ പത്മനാഭ ഷേണായി എഴുതിയ ഫേസ്ബുക്ക് കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ രാജ്യത്തെ ഏറ്റുവും കൂടുതല്‍ രോഗ വ്യാപനം ഉള്ള ജില്ലകളില്‍ ഒന്നായി എറണാകുളം മാറിയിരിക്കുന്നുവെന്ന് അദ്ദേഹം കുറിപ്പില്‍ പറയുന്നു.കോഴിക്കോട് ജില്ലയിലും സമാനമായ സ്ഥിതിയാണ് ഉള്ളത്.മറ്റു ജില്ലകളിലും സ്ഥിതി വഷഴളാകാന്‍ സാദ്ധ്യത ഉണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ രാജ്യത്തെ ഏറ്റുവും കൂടുതല്‍ രോഗ വ്യാപനം ഉള്ള ജില്ലകളില്‍ ഒന്നായി എറണാകുളം മാറിയിരിക്കുന്നു. എറണാകുളത്തു 10 ലക്ഷം പേരില്‍ 1300 പേര്‍ക്ക് ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുമ്പോള്‍ കോവിഡ് പ്രഭവ കേന്ദ്രങ്ങള്‍ ആയ ഡല്‍ഹിയിലും മുംബയിലും ഇതില്‍ കുറവ് ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത് .എറണാകുളത്തെ ടെസ്റ്റ് പോസിറ്റിവിറ്റി യും വളരെ കൂടുതല്‍ ആണ്. എറണാകുളത്തെ പല ആശുപത്രികളിലും ഇപ്പോള്‍ത്തന്നെ കൊവിഡ് ബെഡുകള്‍ നിറഞ്ഞു കവിയുന്ന അവസ്ഥ ആണ്. കോഴിക്കോടും സമാനമായ സ്ഥിതി ആണ്.കേരളത്തിലെ മറ്റു ജില്ലകളിലും അടുത്ത കുറച്ചു ദിവസങ്ങളില്‍ ആയി സ്ഥിതി വഷഴളാകാന്‍ സാദ്ധ്യത ഉണ്ട് . ഇതെല്ലം സൂചിപ്പിക്കുന്നത് നമ്മുടെ ജാഗ്രത വളരെ കൂട്ടേണ്ട സമയത്തിലൂടെ ആണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത് എന്നാണ്.