Thursday, April 18, 2024
keralaNews

കൂട്ടിക്കലിൽ കർമ്മ നിരതരായ സൈനികർക്ക് നന്ദി പറഞ്ഞു കൂട്ടിക്കൽ 

കൂട്ടിക്കൽ : ഉരുൾ പൊട്ടലിൽ കൂട്ടിക്കലിൽ ദുരിതത്തിലായ  ജനങ്ങളെ സഹായിക്കുന്നതിനായി എത്തിയ സൈനികർക്ക് നന്ദി പറഞ്ഞു കൂട്ടിക്കൽ ഗ്രാമം. കൂട്ടിക്കലിലെ  ദുരന്തത്തിൽ കഴിഞ്ഞ ഒരാഴ്ചയാണ് സൈനികർ രംഗത്തുണ്ടായിരുന്നത്.ചെളി നിറഞ്ഞ മേഖലയിൽ വിശ്രമമില്ലാതെയാണ്  സൈനികർ സേവന സന്നദ്ധരായി പ്രവർത്തിച്ചത്.സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ കെ ജെ തോമസ്,പഞ്ചയാത്ത് പ്രസിഡന്റ്‌ സജിമോൻ, വില്ലേജ് ഓഫീസർ, പൊതുജനങ്ങൾ,പൊതുപ്രവർത്തകർ എന്നിവർ സൈനികരെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്തു.